ബിഗ് ബെൻ
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റർ പാലസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഘടികാരത്തിന്റെയും ഘടികാര ടവറിന്റെയും വിളിപ്പേരാണ് ബിഗ് ബെൻ.ആടുത്തിടെ, എലിസബത്ത് രാജ്ഞി ബ്രിട്ടിഷ് ഭരണാധികാരിയായി അറുപതുവർഷം പൂർത്തിയാക്കിയ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എലിസബത്ത് ടവർ എന്ന് എലിസബത്ത് രാജ്ഞിയുടെ പേരിൽ പുനർനാമകരണം ചെയ്തു. ടവറിന്റെ പേരുമാറ്റാൻ പാർലമെന്റ് ജൂണിൽ തീരുമാനിച്ചിരുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ നാലുവശമായുള്ള ഘടികാര മന്ദിരവും തനിച്ച് സ്ഥിതി ചെയ്യുന്ന വലിയ മൂന്നാമത്തെ ഘടികാര മന്ദിരവുമാണിത്. 2009 ജൂലൈ 11 ന് ഇതിന് 150 വർഷം പ്രായമായി.മണിക്ക് 13.7 ടൺ ഭാരമുണ്ട്. മണി 118 ഡെസിബെലിൽ നാദം മുഴക്കുന്നു.
Read article